തൂഫാൻ 2.0 തദ്ദേശസ്ഥാപനതല ഉദ്ഘാടനം

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരി വിമുക്തമായ സമൂഹത്തെയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന തൂഫാൻ 2.0  യുടെ  ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. തൂഫാൻ 2.0 യുടെ പതാക  ഉയർത്തി.  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലികുട്ടി ബാബു അധ്യക്ഷൻ ആയിരുന്ന  യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോയി സി റ്റി  സ്വാഗതം ആശംസിച്ചു . തൂഫാൻ 2.0 യുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയും തൂഫാൻ വാരിയേഴ്‌സിന് ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. 

.