This website is currently under construction. The content provided on this website is incomplete.
ഗ്രാമപഞ്ചായത്ത് ജാഗ്രതാ നിർദ്ദേശം

July 15, 2026

കാലവർഷക്കെടുതി: അപകടകരമായ മരങ്ങൾ ഉടൻ മുറിച്ചു മാറ്റുക!
⚠️വരാനിരിക്കുന്ന കാലവർഷത്തിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മറിഞ്ഞുവീണ് ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്.

📌 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സ്വന്തം പറമ്പിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ/ചില്ലകൾ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുൻകൂട്ടി മുറിച്ചു മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യേണ്ടതാണ്.

മരങ്ങൾ മുറിച്ചു മാറ്റാതെ വരികയും, അത് മൂലം എന്തെങ്കിലും അപകടങ്ങളോ കഷ്ടനഷ്ടങ്ങളോ ഉണ്ടായാൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (2)വി പ്രകാരം അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മരത്തിന്റെ ഉടമസ്ഥന് മാത്രമായിരിക്കും.

🤝 അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കുക. സുരക്ഷിതരായിരിക്കുക!

ഒപ്പ്
✍️ പ്രസിഡന്റ് & സെക്രട്ടറി
ഗ്രാമപഞ്ചായത്ത്