ഓഡിറ്റ് റിപ്പോർട്ടുകൾ
ഓഡിറ്റ് റിപ്പോർട്ട്
ഓഡിറ്റ് റിപ്പോർട്ട് എന്നത് ഒരു സ്ഥാപനം, പഞ്ചായത്ത്, സർക്കാർ വകുപ്പ് അല്ലെങ്കിൽ പദ്ധതി എന്നിവയുടെ സാമ്പത്തിക ഇടപാടുകളും, ഭരണനടപടികളും, നിയമപരമായോ എന്ന് പരിശോധിച്ച് തയ്യാറാക്കുന്ന ഔദ്യോഗിക രേഖയാണ്.
പ്രധാന ലക്ഷ്യങ്ങൾ
- വരുമാന ഇടപാടുകളുടെ കൃത്യത ഉറപ്പാക്കുക.
- സർക്കാർ നിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുക.
- ഫണ്ട് ദുരുപയോഗമോ നഷ്ടമോ തടയുക.
- അക്കൗണ്ടുകളുടെ സുതാര്യത ഉറപ്പാക്കുക.
- ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കണ്ടെത്തുക.
പഞ്ചായത്ത് ഓഡിറ്റിൽ ഉൾപ്പെടുന്ന പ്രധാന മേഖലകൾ
1 സാമ്പത്തിക ക്രമക്കേടുകൾ
- കണക്കുകളിലെ പൊരുത്തക്കേടുകൾ
- രേഖകളില്ലാത്ത ചെലവുകൾ
- അനധികൃത ചെലവുകൾ
- ലഭ്യമാകാത്ത സാമ്പത്തിക വിവരങ്ങൾ
2 വരുമാന നഷ്ടങ്ങൾ
- നികുതി പിരിച്ചിലെ കുറവ്
- ലൈസൻസ് ഫീസ് ഈടാക്കാത്തത്
- വാടക കുടിശ്ശിക
3 പദ്ധതി നടത്തിപ്പിലെ പ്രശ്നങ്ങൾ
- പദ്ധതി പൂർത്തിയാകാത്തത്
- അനുവദിച്ച ഫണ്ട് ഉപയോഗിക്കാത്തത്
- ഗുണഭോക്തൃ തിരഞ്ഞെടുപ്പിലെ അപാകതകൾ
4 ആസ്തി പരിപാലനം
- പഞ്ചായത്ത് കെട്ടിടങ്ങൾ
- വാഹനങ്ങൾ
- ഉപകരണങ്ങൾ
- ഭൂമി സംബന്ധമായ രേഖകൾ
ഓഡിറ്റിന്റെ പ്രാധാന്യം
- പൊതുപണം ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു.
- അഴിമതിയും ക്രമക്കേടുകളും തടയുന്നു.
- ഭരണ കണ്ണ്കണക്കുകൾ വ്യക്തമാക്കുന്നു.
- ഉത്തരവാദിത്തം ശക്തമാക്കുന്നു.